ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ കെട്ടിടമാണ് തകർന്നുവീണത്. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.