കോതമംഗലത്ത് മാനസയെന്ന ഡെന്റൽ കോളജ് വിദ്യാർഥിനിയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് കൈമാറിയ ആളെ പിടികൂടി. ബീഹാർ സ്വദേശി സോനുകുമാർ മോദിയെന്ന 21കാരനെയാണ് കേരളാ പോലീസ് പിടികൂടിയത്. ബീഹാർ പോലീസിന്റെയും സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും സഹായത്തോടെ സാഹസികമായിട്ടാണ് ഇയാളെ പിടികൂടിയത്
ബീഹാറിലെ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കായി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയിട്ടുണ്ട്. സോനുകുമാർ മോദിയെ കേരളത്തിലേക്ക് കൊണ്ടുവരും. കോതമംഗലം എസ് ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇയാളെ ബീഹാറിലെത്തി പിടികൂടിയത്.
സോനുവിനെ പിടികൂടാൻ ശ്രമിച്ച പോലീസിന് നേർക്ക് ഇയാളുടെ സംഘം ആക്രമണം നടത്തിയിരുന്നു. പിന്നാലെ ബീഹാർ പോലീസിന്റെ സഹായത്തോടെയാണ് പോലീസ് സോനുവിനെ പിടികൂടിയത്.