അഭിമന്യു വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പിടിയിൽ

 

ആലപ്പുഴ വള്ളികുന്നത് പതിനഞ്ച് വയസ്സ് മാത്രമുള്ള അഭിമന്യു എന്ന കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് കസ്റ്റഡിയിലായത്. നേരത്തെ പിടിയിലായ ആർ എസ് എസുകാരൻ സജയ് ജിത്തിന്റെ സുഹൃത്താണ് ഇയാൾ

കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വിഷ്ണുവാണ്. നേരത്തെ കൊച്ചി പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയ സജയ് ജിത്തിനെ അരൂർ പോലീസിന് കൈമാറിയിട്ടുണ്ട്. വിഷു ദിനത്തിലാണ് അഭിമന്യുവിനെ ആർ എസ് എസുകാർ കുത്തിക്കൊന്നത്.