ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കി ഇന്ത്യ: റോഡ് 19,300 അടി ഉയരത്തില്‍; ഇക്കാര്യത്തില്‍ ബോളിവിയയെ ഇന്ത്യ പിന്നിലാക്കി
ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന പദവി ഇനി ഇന്ത്യക്ക് സ്വന്തം. ഏകദേശം 19,300 അടി ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മ്മിച്ചിരിക്കുന്ന ഈ റോഡ്. ഒരു വാണിജ്യ വിമാനം പറക്കുന്ന പരമാവധി ഉയരം 30,000 അടിയാണ്. ഈ റോഡാകട്ടെ ഇതിന്‍റെ പകുതിയേക്കാള്‍ ഉയരത്തിലാണ്. ഇതോടെ ഇക്കാര്യത്തിലുള്ള ബൊളീവിയയുടെ റെക്കോഡ് തകര്‍ന്നു. അവിടെയായിരുന്നു ഇതുവരെ ഏറ്റവും ഉയരത്തിലുള്ള റോഡ് സ്ഥിതി ചെയ്തിരുന്നത്- അതും 18,953 അടി ഉയരത്തില്‍. ഇതിനേക്കാള്‍ 47 അടി കൂടി ഉയരത്തില്‍…