Headlines

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി എസ് എഫ് ജവാൻമാർക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്‌പെക്ടർ ഭുരു സിംഗ്, കോൺസ്റ്റബിൾ രാജ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഓഫ് ത്രിപുരയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ജവാൻമാരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ഇവർ ബംഗ്ലാദേശ് അതിർത്തി കടന്നതായാണ് സംശയം.

Read More

പ്രതിപക്ഷം പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയെയും ജനാധിപത്യത്തെയും പാർലമെന്റിനെയും ജനങ്ങളെയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പാർലമെന്റിനെ അപമാനിക്കുകയാണ്. പേപ്പറുകൾ കീറിയെറിഞ്ഞ എംപിമാരെയും പ്രധാനമന്ത്രി വിമർശിച്ചു. ഇന്ന് രാവിലെ ചേർന്ന ബിജെപി എംപിമാരുടെ യോഗത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം ചർച്ചകൾ കൂടാതെ ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെ വിമർശിച്ച് തൃണമൂൽ എംപി ഒബ്രിയാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയും മോദി ചോദ്യം…

Read More

ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ആളപായമില്ല

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. പത്താൻകോട്ടിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ആളപായമുള്ളതായി റിപ്പോർട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.  

Read More

ജയവും തോൽവിയുമൊക്കെ ജീവിതത്തിന്റെ ഭാഗം: ഇന്ത്യൻ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ഇന്ത്യ-ബെൽജിയം മത്സരം പ്രധാനമന്ത്രി ലൈവായി കണ്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് വെങ്കല മെഡലിനായി മത്സരിക്കാം.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. കേരളത്തിലെ പ്രതിദിന കേസുകളിൽ വന്ന കുറവ് ദേശീയതലത്തിലും പ്രതിഫലിക്കുകയായിരുന്നു. രാജ്യത്ത് ഇതിനോടകം 3.17 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 422 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4.25 ലക്ഷമായി. 24 മണിക്കൂറിനിടെ 38,887 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.04 ലക്ഷം…

Read More

ആൻഡമാനിൽ ഒരു മണിക്കൂറിനിടയിൽ രണ്ട് തവണ ഭൂചലനം; നാശനഷ്ടങ്ങളില്ല

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.27ന് പോർട്ട്ബ്ലെയറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂചലനം 7.21നാണ് ഉണ്ടായത്. 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

  ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന് ഇവർ വാദിക്കുന്നു മുസ്ലിം സംഘടനകളാണ് അനുപാതം റദ്ദാക്കിയതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇന്ന് സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുന്നുണ്ട്. 16 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ

Read More

ഇന്ധനവില വർധനവിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് എംപിമാർ

  ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനമായത്. വിലക്കയറ്റത്താൽ രാജ്യം പൊറുതി മുട്ടുമ്പോഴും കേന്ദ്രസർക്കാരിന് മാത്രം ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ഇ-റുപ്പിക്ക് തുടക്കം:സാങ്കേതിക വിദ്യ ഉപയോഗത്തില്‍ ആര്‍ക്കും പിന്നിലല്ലെന്ന് ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിച്ചു: പ്രധാനമന്ത്രി

ന്യൂദല്‍ഹി:  വ്യക്താധിഷ്ഠിത – ലക്ഷ്യാധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ-റുപ്പി,  പണരഹിത-സമ്പര്‍ക്കരഹിത ഇടപാട് രീതിയാണ്. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ ഡിബിടി കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍ ഇ റുപ്പി വൗച്ചര്‍ വലിയ പങ്കുവഹിക്കുമെന്നും ഡിജിറ്റല്‍ ഭരണനിര്‍വഹണത്തില്‍ പുതിയ ദിശ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പണം ലക്ഷ്യസ്ഥാനത്ത് എത്തുന്നത് എളുപ്പമാക്കുകയും സുതാര്യമാക്കുകയുംചെയ്യും. സാമ്പത്തിക ചോര്‍ച്ചകളില്ലാത്ത മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സാങ്കേതിക വിദ്യ ജനങ്ങളെ ബന്ധിപ്പിക്കുന്നത്…

Read More