Headlines

24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 422 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,16,95,958 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 36,946 പേർ രോഗമുക്തി നേടി. ഇതിനോടകം 3,08,57,467 പേർ രോഗമുക്തി നേടിയിട്ടുണ്ട്.  

Read More

രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാഗാന്ധി കനാലിലേക്കാണ് കാര്‍ വീണത്. ഹരീഷ് (40), ഭാര്യ സുമന്‍ (36), മകള്‍ മീനാക്ഷി (14), മകന്‍ മനീഷ് (ഏഴ്), മഞ്ജു (36) എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. സുമന്‍, മീനാക്ഷി, മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ രഞ്ജിത്ത്പുര ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം, ഡ്രൈവര്‍ മനപ്പൂര്‍വം കനാലിന്റെ ചരിവിലേക്ക് ജീപ്പ്…

Read More

കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല…

Read More

24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 541 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി നിലവിൽ 4,10,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4,24,351 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,08,20,521…

Read More

തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണം; വാളയാർ കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

  കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാടും. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കിയത്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടക്കാൻ 72 മണിക്കൂറിനിടയിൽ എടുത്ത ആർ ടി പി സി ആർ പരിശോധനാ ഫലം കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും അതിർത്തി കടക്കാം കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം പറയുന്നു. വാളയാർ അടക്കം കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനയുണ്ടാകും. കോയമ്പത്തൂരിലെയും നീലഗിരിയിലെയും…

Read More

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു

  തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാസാക്കിയത്. അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെപിസിസി…

Read More

കർണാകടയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

  ബംഗളുരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്ത്​ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. നേരത്തെ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കർണാടകയിലെത്താമായിരുന്നു.വാക്സിൻ എടുക്കാത്തവർക്ക് 72…

Read More

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു സൈഫുള്ളയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരൻ കാശ്മീരിൽ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ ബന്ധു കൂടിയായ മുഹമ്മദ് ഇസ്മായിൽ അലവി എന്നറിയിപ്പെടുന്ന അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്. 2019 പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാൾ. പുൽവാമ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കൾ നിർമിച്ചത് ഇയാളായിരുന്നു. പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബു സൈഫുള്ള കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റൊരു തീവ്രവാദി കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. 2017ലാണ് പാക്കിസ്ഥാനിൽ നിന്ന് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അന്നുമുതൽ കാശ്മീരിലെ…

Read More

കൊവിഡ് അടിയന്തര സഹായം: ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക്; കേരളത്തിന് 26.8 കോടി, യുപിക്ക് 281 കോടി

കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി കേന്ദ്രസർക്കാർ. പാക്കേജിന്റെ 15 ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കേരളത്തിന് 26.8 കോടി രൂപ അനുവദിച്ചപ്പോൾ ഉത്തർപ്രദേശിന് നൽകിയത് 281.98 കോടി രൂപയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 593 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ളതാണ്.

Read More

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ മിസോറാം പോലീസ് വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ ജനറൽ അടക്കം അസമിലെ 6 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം, കയ്യേറ്റംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More