അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ മിസോറാം പോലീസ് വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ ജനറൽ അടക്കം അസമിലെ 6 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വധശ്രമം, കയ്യേറ്റംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.