കണ്ണൂരിൽ കൊവിഡ് രോഗി സി എഫ് എൽ ടി സിയിൽ തൂങ്ങിമരിച്ചു

 

കണ്ണൂരിൽ കൊവിഡ് രോഗി സി എഫ് എൽ ടി സിക്കുള്ളിൽ ആത്മഹത്യ ചെയ്തു. പേരാവൂർ മണത്തണ കുണ്ടേനക്കടവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ സി എഫ് എൽ ടി സിയിൽ തൂങ്ങിമരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഒപ്പമുള്ളവർ ചന്ദ്രേഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.