കസ്റ്റംസിനെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തം; സർക്കാരിനെതിരെ കസ്റ്റംസ് കമ്മീഷണർ

 

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സ്ഥലം മാറിപോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. തന്റെ റിപ്പോർട്ടിംഗ് ഓഫീസർ മുഖ്യമന്ത്രിയല്ല. താൻ മാത്രമാണ് സ്ഥലം മാറി പോകുന്നത്. തന്റെ ഉദ്യോഗസ്ഥർ ഇവിടെ തന്നെയുണ്ട്. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തരമാണ്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നും സുമിത് കുമാർ പറഞ്ഞു

കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമം നടന്നു. അത് എല്ലാ സംസ്ഥാനങ്ങളിലുമുള്ളതാണ്. താൻ നിയമത്തിന്റെ വഴിക്കാണ് പോകുന്നത്.

ജുഡീഷ്യൽ അന്വേഷണമെന്നത് വിഡ്ഡിത്തമാണ്. സർക്കാരിനെതിരെ താനൊരു കമ്മീഷനെ വെച്ചാൽ എങ്ങനെയിരിക്കും. സർക്കാർ ഏജൻസിക്കെതിരെ കമ്മീഷനെ വെക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും സുമിത് കുമാർ പറഞ്ഞു.