സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിൽ തെളിവുകൾ തേടി. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നുമാണ് ജസ്റ്റിസ് വി കെ മോഹനൻ തെളിവുകൾ തേടിയത്.
സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതികളാക്കാൻ ഗൂഢാലോചന നടന്നോയെന്ന കാര്യങ്ങളും കമ്മീഷൻ അന്വേഷിക്കും. ജൂൺ 26ന് മുമ്പ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും കമ്മീഷനെ സമീപിക്കാം.