Headlines

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

  ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന് ഇവർ വാദിക്കുന്നു മുസ്ലിം സംഘടനകളാണ് അനുപാതം റദ്ദാക്കിയതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇന്ന് സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുന്നുണ്ട്. 16 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ

Read More

ഇന്ധനവില വർധനവിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് എംപിമാർ

  ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനമായത്. വിലക്കയറ്റത്താൽ രാജ്യം പൊറുതി മുട്ടുമ്പോഴും കേന്ദ്രസർക്കാരിന് മാത്രം ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ഇ-റുപ്പിക്ക് തുടക്കം:സാങ്കേതിക വിദ്യ ഉപയോഗത്തില്‍ ആര്‍ക്കും പിന്നിലല്ലെന്ന് ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തെളിയിച്ചു: പ്രധാനമന്ത്രി

ന്യൂദല്‍ഹി:  വ്യക്താധിഷ്ഠിത – ലക്ഷ്യാധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ-റുപ്പി,  പണരഹിത-സമ്പര്‍ക്കരഹിത ഇടപാട് രീതിയാണ്. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ ഡിബിടി കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍ ഇ റുപ്പി വൗച്ചര്‍ വലിയ പങ്കുവഹിക്കുമെന്നും ഡിജിറ്റല്‍ ഭരണനിര്‍വഹണത്തില്‍ പുതിയ ദിശ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പണം ലക്ഷ്യസ്ഥാനത്ത് എത്തുന്നത് എളുപ്പമാക്കുകയും സുതാര്യമാക്കുകയുംചെയ്യും. സാമ്പത്തിക ചോര്‍ച്ചകളില്ലാത്ത മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സാങ്കേതിക വിദ്യ ജനങ്ങളെ ബന്ധിപ്പിക്കുന്നത്…

Read More

മോദി സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇ റുപ്പി പ്രധാനമന്ത്രി പുറത്തിറക്കി

  കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് കേന്ദ്രം പറയുന്നു. നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇ റുപ്പി വികസിപ്പിച്ചത് എസ് എം എസ്, ക്യൂ ആർ കോഡ് വഴി ലഭിക്കുന്ന ഇ വൗച്ചർ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി പ്രവർത്തിക്കുക. ഗുണഭോക്താക്കളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇ വൗച്ചർ ഉപയോഗിച്ച് വിവിധ സേവനങ്ങൾ നേടാം. ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഉപഭോക്താക്കൾക്കാണ് തുടക്കത്തിൽ…

Read More

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരേ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കാന്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്‌സിനായ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ജൂലൈയില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവക്‌സിനെ കുറിച്ച് നടത്തിയ പഠനത്തില്‍, രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 77.8 ശതമാനം മൊത്തത്തിലുള്ള ഫലപ്രാപ്തി പ്രകടിപ്പിച്ചതായി പറഞ്ഞു. ബ്രസീല്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ഇറാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ കോവാക്‌സിന്‍ ഇപ്പോള്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്വീകരിച്ചിട്ടുണ്ടെന്നും…

Read More

മ്യാൻമറിൽ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ച് സൈനിക മേധാവി

സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി മിൻ ഓങ് ഹ്ലായിങ്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാൻ സൂചിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് സർക്കാരിനെ സൈന്യം ആറ് മാസം മുമ്പ് അട്ടിമറിച്ചിരുന്നു. ഒരു വർഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. പുതിയ നീക്കത്തിലൂടെ മൂന്ന് വർഷത്തോളം കാലം അധികാരം നിലനിർത്താൻ മിൻ ഓങിന് സാധിക്കും. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ൽ നിലവിൽവന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.

Read More

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു. 70 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകനായ രാജീവ് മേനോന്റെ മാതാവാണ് ശാസ്ത്രീയ സംഗീതത്തിലൂടെയാണ് കല്യാണി മേനോൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് പിന്നണി ഗാനരംഗത്ത് എത്തുകയായിരുന്നു. എ ആർ റഹ്മാനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അലൈപായുതേ, ഇന്ദരിയോ അവൾ സുന്ദരിയോ, വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ ഓമന പെണ്ണേ, 96ലെ കാതലേ കാതലെ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് കല്യാണി മേനോനാണ്.

Read More

ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇരയുടെ കുടുംബം

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗാസിയാബാദിലെ 9ാം ക്ലാസുകാരിയാണ് അക്രമത്തിന് വിധേയമായത്. നാല് പേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ജൂലൈ 27ന് ഇയാൾ പെൺകുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് പാർക്കിലേക്ക് പോകുകയും മറ്റു മൂന്നു പ്രതികളെ പരിചയപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ഡൽഹി കോണ്ട്ലിയിലെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കുടുംബം…

Read More

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്താനുമാണ് സാധ്യത. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറിൽ രൂക്ഷമാകും. എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Read More