രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്താനുമാണ് സാധ്യത. ഈ മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറിൽ രൂക്ഷമാകും. എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.