കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും

കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല

വൈറസിന്റെ ജനിതക മാറ്റം മൂലമോ കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരുന്നതിൽ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.