കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി കേന്ദ്രസർക്കാർ. പാക്കേജിന്റെ 15 ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കേരളത്തിന് 26.8 കോടി രൂപ അനുവദിച്ചപ്പോൾ ഉത്തർപ്രദേശിന് നൽകിയത് 281.98 കോടി രൂപയാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 593 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ളതാണ്.