പ്രതിപക്ഷനേതാവിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷനേതാവ് വനവാസത്തിന് പോകണമെന്നും കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചു.
അധികാരത്തിന് വേണ്ടി ആർത്തി മുത്ത ആളുടേത് പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദ്വാരപാലക ശിൽപം കടകംപള്ളി സുരേന്ദ്രൻ ഇടനില നിന്ന് കോടീശ്വരന് വിറ്റു എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. അദ്ദേഹത്തിന് ആണത്തവും, തന്റേടവും ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി. ആണത്തം പരാമർശം പിൻവലിക്കുന്നതായും അൺ പാർലമെന്ററി പരാമർശം വൈകാരികമായി നടത്തിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് എത്രമാത്രം അധപതിക്കാം എന്നുള്ളതിന് തെളിവായിരുന്നു ഇന്നത്തേതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്തും പറയാം എന്നുള്ള നില സ്വീകരിക്കരുത്. യഥാർത്ഥ കുറ്റവാളികളെ പിടിക്കുമെന്നായപ്പോൾ അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങളാണെല്ലാം. കോൺഗ്രസ് സംഘടന നേതാക്കളുടെ കാര്യങ്ങൾ എല്ലാം പുറത്തു വരുന്നു. ചില കള്ളൻമാർ ഇപ്പോൾ പിടിക്കപ്പെട്ടിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.