ശബരിമല സ്വർണ മോഷണം; പ്രത്യേക അന്വേഷണസംഘം ദേവസ്വം ആസ്ഥാനത്ത്, ഫയലുകൾ ശേഖരിച്ചു
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ മോഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. തിരുവാഭരണ കമ്മീഷ്ണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനായിട്ടാണ് ദേവസ്വം ആസ്ഥാനത്ത് സംഘമെത്തിയത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെയും കട്ലയുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നിർണായക ഫയലുകൾ ദേവസ്വം ഓഫീസിൽനിന്ന് ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ 2 സി ഐമാരാണ് ഇന്ന് വൈകിട്ടോടുകൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്. വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ…
