ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

 

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന് ഇവർ വാദിക്കുന്നു

മുസ്ലിം സംഘടനകളാണ് അനുപാതം റദ്ദാക്കിയതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇന്ന് സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുന്നുണ്ട്. 16 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ