ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയ നടപടി: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

 

ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് നിർദേശിച്ചായിരുന്നു ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.