നടി പൗളി വത്സന്റെ ഭര്‍ത്താവ് വത്സന്‍ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരിക്കെ ന്യുമോണിയയാതോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 10:30ന് കലൂര്‍ പി വി എസ് കൊവിഡ് സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. വത്സന്‍ സിനിമാ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഈ മ യൗ, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുന്ന സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളയാളാണ് പൗളി വത്സന്‍.
തനിക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവായതായി പൗളി തന്നെ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരുന്നു. തന്റെ പേരില്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാജമാണെന്നും അന്ന് നടി പറയുകയുണ്ടായി.