Headlines

ബി. ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന ആവശ്യം; ഇടപെടാതെ സുപ്രിംകോടതി

ന്യൂഡൽഹി: ബി. ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രിംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി. ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ…

Read More

കൊവിഡ് കേസുകൾ വീണ്ടുമുയരുന്നു: 24 മണിക്കൂറിനിടെ 44,643 പേർക്ക് കൂടി രോഗം; 464 മരണം

  രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 1661 കേസുകളുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്ഥിരീകരിച്ച കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ളതാണ്. 464 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4,26,754 ആയി ഉയർന്നു. 41,096 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത് 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതിനോടകം 49.53 കോടി…

Read More

ഡെൽഹി മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ത്രിലോക്പുരി-സഞ്ജയ് തടാകത്തിൽ നിന്നുള്ള പിങ്ക് ലൈനിൽ നിന്നുള്ള മയൂർ വിഹാർ പോക്കറ്റ് -1 സെക്ഷൻ മെട്രോ ട്രെയിൻ സർവീസുകൾ കേന്ദ്ര ഭവന, നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും. മജ്ലിസ് പാർക്കിലേക്ക് നേരിട്ട് മെട്രോ കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ വെള്ളിയാഴ്ച രാവിലെ 10.15 ന് ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ശേഷം ഈ സ്റ്റേഷനുകൾ ഉച്ചതിരിഞ്ഞ് 3 മണിയോടെ പാസഞ്ചർ സേവനങ്ങൾക്കായി തുറന്നു…

Read More

ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു: വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ബ്രിട്ടനോട് പൊരുതി തോറ്റ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ 4-3നാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത് വനിതാ ഹോക്കി ടീമിന്റെ പ്രകടനം നാം എന്നും ഓർത്തിരിക്കും. ഉടനീളം അവർ അവരുടെ മികച്ച പ്രകടനം നടത്തി. അസാമാന്യമായ ധൈര്യവും കഴിവും ടീമിലെ ഓരോ അംഗങ്ങളും പുറത്തെടുത്തു. ഇന്ത്യ ഈ ടീമിനെ കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

Read More

കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്…

Read More

പ്രസവം കുളിമുറിയിൽ, ശിശുവിനെ ജനൽ വഴി വലിച്ചെറിഞ്ഞു; മുംബൈയിൽ 16കാരിക്കെതിരെ കേസ്

  വീട്ടിലെ കുളിമുറിയിൽ നിന്ന് പ്രസവിച്ച ശേഷം ജനലിലൂടെ നവജാതശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലാണ് സംഭവം. കുളിമുറിയിൽ വച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം വീട്ടുകാർ അറിയാതിരിക്കാനായി ജനലിലൂടെ നവജാത ശിശുവിനെ താഴേയ്ക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് വെളിയിൽ നവജാതശിശുവിനെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.  അന്വേഷണത്തിൽ പതിനാറുകാരിയുടെ കുളിമുറിയിലും ജനലിലും രക്തക്കറ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പതിനാറുകാരി കുറ്റം നിഷേധിച്ചുവെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. പതിനാറുകാരിക്കെതിരെ കൊലപാതക്കുറ്റം…

Read More

ബൈജൂസ് ആപ് ഉടമ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു

  ഓൺലൈൻ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു. യുപിഎസ്സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ ചേർത്തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങൾക്കെതിരായ യുഎൻ കൺവൻഷന്റെ നോഡൽ ഏജൻസിയാണ് സിബിഐ എന്ന പരാമർശമാണ് കേസിനാസ്പദമായത്. ക്രിമിയോഫോബിയ എന്ന കമ്പനിയാണ് പരാതിക്കാർ. ജൂലൈ 30ന് ആണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന 120 (ബി), ഐടി നിയമത്തിലെ 69 (എ) എന്നീവകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് തോണിയിൽ യാത്ര ചെയ്തിരുന്ന 16 പേർ മരിച്ചു

ബംഗ്ലാദേശിൽ വിവാഹത്തിന് പോകുകയായിരുന്ന 16 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബംഗ്ലാദേശിലെ ചപെയ്ൻ നവാബ്ഗഞ്ചിലാണ് സംഭവം. വരൻ അടക്കം 15 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നദിയിലൂടെ തോണിയിൽ പോകുകയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നൽ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേർക്ക് കൂടി കൊവിഡ്; 533 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ദിവസത്തേക്കാൾ 357 കേസുകളാണ് ഇന്ന് കൂടിയത്. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. രാജ്യത്ത് ഇതുവരെ 4,11,076 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 533 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 41,726 പേർ കൊവിഡിൽ നിന്ന് ഒരു ദിവസത്തിനിടെ രോഗമുക്തരായി. ഇതിനോടകം 4,26,290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 48.93 കോടി ഡോസ് വാക്‌സിൻ ഇതിനോടകം വിതരണം…

Read More

പൗരത്വനിയമത്തില്‍ മറ്റു മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  ന്യൂഡൽഹി: മറ്റു മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അയല്‍ രാജ്യങ്ങളിലെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നായിരുന്നു എം.പിയുടെ ചോദ്യം. ഇത്തരമൊരു ആലോചനയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സി.എ.എ ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. അയല്‍രാജ്യങ്ങളില്‍ നിന്ന് എത്തിയ 4,171 ഹിന്ദുക്കള്‍ക്ക്…

Read More