സഭാംഗങ്ങള്‍ മര്യാദ പാലിക്കണം; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ല: ലോക്സഭാ സ്പീക്കര്‍
ന്യൂഡൽഹി: സഭയുടെ മര്യാദ പാലിക്കാന്‍ ശക്തമായ നടപടികള്‍ ആലോചിക്കേണ്ടി വരുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. എംപിമാര്‍ക്ക് എതിരെ സസ്പെഷനോ പുറത്താക്കല്‍ നടപടികളോ ക്രിമിനൽ നടപടിയോ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഓം ബിര്‍ള പറഞ്ഞു. സഭയുടെ മര്യാദ പാലിക്കാൻ ആവശ്യമെങ്കിൽ ശക്തമായ നടപടികൾ ആലോചിക്കേണ്ടി വരും. സഭയുടെ മര്യാദ ലംഘിച്ചതിലുള്ള ദുഃഖമാണ് വെങ്കയ്യ നായിഡു രേഖപ്പെടുത്തിയതെന്നും ഓം ബിര്‍ള പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ തവണത്തെ പോലെ മുന്നോട്ട് പോകാനാണ് ഇത്തവണയും…