Headlines

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി മുമ്പ് നൽകിയിരുന്ന നിർദേശം. എന്നാൽ കൊവിഡ് സാഹചര്യം കാരണം കോടതി നടപടികൾ ഏറെക്കാലം തടസ്സപ്പെട്ടെന്നും ഇതിനാൽ സമയം നീട്ടി അനുവദിക്കണമെന്നും സമയം നീട്ടി നൽകണമെന്നുമായിരുന്നു വിചാരണ കോടതി ജഡ്ജി…

Read More

ആരോപണങ്ങൾ അടിസ്ഥാനരഹിതം: പെഗാസസ് വിവാദം തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

  പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും ചില നിക്ഷിപ്ത താത്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു. രണ്ട് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ കേന്ദ്രം തള്ളുന്നു. വിഷയത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ഉള്ളത് പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക്…

Read More

അഫ്ഗാനിലെ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യ വിമാനം കാബുളിൽ നിന്ന് പുറപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ അവസാന യാത്രാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 126 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രിയോടെ വിമാനം ഡൽഹിയിലെത്തും. കാബൂളിൽ നിന്ന് ഇനി ഇന്ത്യയിലേക്ക് വിമാന സർവീസുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ കൈകളിലായതോടെയാണ് ഇന്ത്യ തങ്ങളുടെ പൗരൻമാരെ എയർ ലിഫ്റ്റ് ചെയ്യുന്നത് വേഗത്തിലാക്കിയത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ തിരികെ എത്തിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനായി അയ്യായിരം…

Read More

വിവാഹാഭ്യർഥന നിരസിച്ചു: കാമുകിയെ കാറിനുള്ളിൽ തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ ജില്ലയിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലാ ആശുപത്രിയിലെ നഴ്‌സായിരുന്ന കാഞ്ചന(25)യാണ് മരിച്ചത്. ട്രാക്ടർ ഡ്രൈവറായ ശ്രീനിവാസാണ്(27) കാഞ്ചനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് നിർബന്ധിച്ചിട്ടും കാഞ്ചന നിരസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം കഴിഞ്ഞ…

Read More

സൈനിക സ്‌കൂളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പ്രവേശനം

  സൈനിക സ്‌കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. 75ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു നിലവിൽ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടര വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ മിസോറാമിലെ സൈനിക സ്‌കൂളിൽ പെൺകുട്ടിൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചിരുന്നു.

Read More

75ാം സ്വാതന്ത്ര്യ ദിനത്തിൽ 75 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് സമ്മാനമായി 75 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെറു വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാകും വന്ദേഭാരത് ട്രെയിൻ സർവീസുകളും. രാജ്യത്തിന്റെ എല്ലാ മേഖലയെയും ബന്ധിപ്പിക്കുന്നതാകും ട്രെയിനുകൾ.

Read More

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡാക്രമണം; ഒരു ജവാന് പരുക്കേറ്റു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേർക്ക് ഗ്രനേഡാക്രമണം. ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം പരുക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ബാരമുള്ള ജില്ലയിലും സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരുക്കേറ്റു.

Read More

ഇന്ത്യ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ: ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയിൽ ആഘോഷങ്ങൾ തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ച നടത്തി. ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. സ്വാതന്ത്ര സമര പോരാളികളെ അനുസ്മരിച്ചും കൊവിഡ് ഭടൻമാർക്ക് ആദരമർപ്പിച്ചുമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. സ്വന്തമായി കൊവിഡ് വാക്‌സിൻ നിർമിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും പ്രധാനമന്ത്രി…

Read More

ഫേസ്ബുക്ക് കാമുകനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് രഞ്ജിനി കൃഷ്ണഗിരിയിലെത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ തേടിയായിരുന്നു ഇവർ തമിഴ്‌നാട്ടിൽ വന്നത്.

Read More

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു;സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌ത വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻ കുമാർ ഐ.പി.എസ്, എസ്.പി കൃഷ്ണകുമാർ ബാലകൃഷ്ണ പിള്ള, എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, മലപ്പുറം എസ്.ഐ പി.വി സിന്ധു അടക്കമുള്ള ഉദ്യോഗസ്ഥരാണ് പൊലീസ് മെഡലിന് അർഹരായത്. ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ…

Read More