ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേർക്ക് ഗ്രനേഡാക്രമണം. ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം
പരുക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ബാരമുള്ള ജില്ലയിലും സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരുക്കേറ്റു.