ഡൽഹി: സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിൽ ഇന്ന് രാത്രി തന്നെ വാദം കേൾക്കണമെന്നാണ് ആവശ്യം. ഇന്ന് രാത്രി തന്നെ ഹർജി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ നാളെ വരെ സിജെപി നേതാക്കളായ അശുതോഷ് റാങ്കയും, സൗരവ് ദാസും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെ സിജെപിക്ക് പിന്തുണയുമായി ബിജെപി മുൻ തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി
സിജെപി ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നേതാക്കളുടെ അറസ്റ്റുകൾ അവരെ കൂടുതൽ ശക്തരാക്കുമെന്നും അദേഹം പറഞ്ഞു. സിജെപിയുടെ സമരരീതികളോട് യോജിപ്പില്ലെന്ന് അദേഹം വ്യക്തമാക്കി. ഡൽഹി പോലീസ് നിയമം കയ്യിലെടുക്കുകയാണെന്നും പൊലീസിന്റെ നടപടി ദോഷം ചെയ്യുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
ഒക്ടോബർ 13 ന് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ആദ്യം വിട്ടയച്ചത്. നേരത്തെ നിയുക്ത പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ച ജന്തർ മന്തറിൽ പ്രവേശിക്കാൻ പൂട്ടിയ ഗേറ്റ് കടന്നതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും പിന്നാലെ സമാധാനലംഘനം നടത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്.









