Headlines

ബേക്കറിയിലൂടെ ഹോർട്ടി വൈൻ: ഇടതുസർക്കാരിന്റെ തീരുമാനം റദ്ദാക്കിയേക്കും; മാറ്റമുണ്ടാകുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ഇടതുസർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ റദ്ദാക്കിയേക്കും. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തേക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. അടുത്ത മാസം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരുമെന്നും മന്ത്രി അറിയിച്ചു. ബേക്കറി, മാളുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിദേശ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. 21/10/2026 മുതൽ 23/10/2026 വരെ ഇടിമിന്നലോട്…

Read More

സൽമാൻ ഖാൻ, രൺവീർ സിങ്, രോഹിത് ഷെട്ടി, ടൈഗർ ഷ്റോഫ്… തോക്കിൻമുനയിൽ ബോളിവുഡ്; ഭീതിയിലാഴ്ത്തി ബിഷ്ണോയ് സംഘം

മുംബൈ ∙ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനുമെല്ലാം വിറപ്പിച്ച മുംബൈയിൽ ഇപ്പോൾ ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘമാണു ബോളിവുഡിന്റെ പേടിസ്വപ്നം. അവർ ഉതിർക്കുന്ന വെടിയുണ്ടകൾ ഹിന്ദി സിനിമാലോകത്ത് ആശങ്കയുടെ അലകൾ സൃഷ്ടിക്കുന്നു. നടൻ ജാക്കി ഷ്റോഫിന്റെ മകനും നടനുമായ ടൈഗർ ഷ്റോഫ് ഞായറാഴ്ചയുണ്ടായ വെടിവയ്പിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ ഏറെക്കാലമായി ബിഷ്ണോയ് സംഘത്തെ ഭയന്ന് പൊലീസിന്റെ അതീവ സുരക്ഷയിലാണ്. ഹിറ്റ് സംവിധായകൻ രോഹിത് ഷെട്ടിയെയും ഉന്നംവച്ചിരുന്നു. നടൻ രൺവീർ സിങ്ങിനു നേരെയായി തുടർന്നുള്ള ഭീഷണി. കൊമീഡിയൻ…

Read More

വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്‌‌ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

കൊല്ലം ∙ നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയേറ്റ് ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് വയറുകൾ കത്തിപ്പോയി. മഴ കുറഞ്ഞ…

Read More

ഫ്രാൻസിൽ കലാപം ആളിപ്പടരുന്നു, 2,400 പേർ കസ്റ്റഡിയിൽ; പാരിസ് അടക്കമുള്ള നഗരങ്ങളിൽ കർഫ്യൂ

പാരിസ് ∙ കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാൻസിലെ പാരിസ് അടക്കമുള്ള നഗരങ്ങളിൽ അധികൃതർ കർഫ്യു പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തള്ളി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കിടെ നവംബർ 5ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു.കുതിച്ചുയരുന്ന ജീവിതച്ചെലവ്, തകർച്ച നേരിടുന്ന പൊതുസേവന മേഖല, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിലെ യുവജനങ്ങൾ തെരുവിലിറങ്ങിയത്. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ഇതുവരെ 2,400 പേരെ കസ്റ്റഡിയിലെടുത്തു….

Read More