Headlines

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും, വൈകാതെ നല്ല വാർത്ത പ്രതീക്ഷിക്കാം: മാർകോ റൂബിയോ

മുംബൈ: ഇന്ത്യ- യു എസ് വ്യാപാര കരാർ ഉടനെന്ന സൂചന നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. മുംബൈയിൽ എത്തിയ റൂബിയോ വിദേശകാര്യമന്ത്രി ഡോക്ടർ എസ് ജയ്‍ശങ്കറുമായി കൂടിക്കാഴ്ച നടത്തി. നാളെ ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് എണ്ണശുദ്ധീകരണശാല മാർകോ റൂബിയോ സന്ദർശിക്കും.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എത്താതെയാണ് മുംബൈയിലും ജാംനഗറിലും മാർക്കോ റൂബിയയുടെ സന്ദർശനം. വിദേശകാര്യമന്ത്രി ഡോക്ടർ എസ് ജയ്‍ശങ്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഊർജം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി എന്നാണ് സൂചന.ഇന്ത്യ യൂഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയും മാർക്കോ റൂബിയോയും പങ്ക് വച്ചു. ഇന്ത്യ യൂഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയും മാർകോ റൂബിയോയും പങ്ക് വച്ചു.

ആഗോള ഊർജ പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മാർകോ റൂബിയോ പറഞ്ഞു. വെനസ്വേലയിൽ നിന്നുള്ള ഹെവി ക്രൂഡ് ഓയിൽ വലിയ തോതിൽ ശുദ്ധീകരിക്കാൻ ഇന്ത്യക്ക് സാങ്കേതിക ശേഷിയുണ്ട്. നിലനിൽക്കുന്ന ഉപരോധങ്ങൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ചർച്ചകളിലൂടെ നീക്കാൻ സാധിക്കും. ഇന്ത്യ ഇതിന് പൂർണ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റൂബിയോ പറഞ്ഞു.

മുംബൈയിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം മാർക്കോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിക്കും. അവിടെയുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയും സന്ദർശിക്കും. അതേസമയം ഡൽഹിയ്ക്ക് പകരം മുംബൈയിൽ വച്ചുള്ള ജയ്ശങ്കർ-റൂബിയോ കൂടിക്കാഴ്ചയിൽ വിമർശനം ശക്തമാക്കി പ്രതിപക്ഷവും രംഗത്ത് വന്നു.