75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് സമ്മാനമായി 75 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെറു വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാകും വന്ദേഭാരത് ട്രെയിൻ സർവീസുകളും. രാജ്യത്തിന്റെ എല്ലാ മേഖലയെയും ബന്ധിപ്പിക്കുന്നതാകും ട്രെയിനുകൾ.