Headlines

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു. അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള…

Read More

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ലക്‌നോ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലക്‌നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത്. അന്ന് കര്‍സേവകരെ തടയാതെ യു പി…

Read More

പ്രതിമാസം ഒരു കോടി ഡോസ് സൈക്കോവ് ഡി വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി വാക്‌സിന്‍ പ്രതിമാസം ഒരു കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍. ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് കൊവാക്‌സിന് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്ന തദ്ദേശീയ വാക്‌സിനാണ് സൈക്കോവ് ഡി. ഡി സി ജി ഐ അനുതി ലഭിക്കുന്ന രാജ്യത്തെ ആറാമത്തെ വാക്‌സിന്‍. മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ ഡി എന്‍ എ വാക്‌സിനെന്ന പ്രത്യേകതയുമുണ്ട് 12 വയസ്സിന് മുകളില്‍…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 34,457 കൊവിഡ് കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 34,457 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 3,61,340 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 3,23,93,286 കേസുകളും 4,33,964 മരണങ്ങളുമാണ് രാജ്യത്ത് ആകെയുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 20,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് മൂലം ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിപിആര്‍ 0.08…

Read More

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ട്രാളിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെത്തി. 24 മണിക്കൂറിനിടെട്രാളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത് വെള്ളിയാഴ്ച ശ്രീനഗറിന് സമീപത്തുള്ള ക്രൂവിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു.

Read More

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും

  ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ. കർഷകരുടെ പ്രയത്‌നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഓണത്തിന്റെ പ്രത്യേക വേളയിൽ ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Read More

നശീകരണ ശക്തികൾ ആധിപത്യം സ്ഥാപിച്ചാലും നിലനിൽപ്പ് ശാശ്വതമാകില്ലെന്ന് പ്രധാനമന്ത്രി

ഭീകരതയുടെ അടിസ്ഥാനത്തിൽ കുറച്ചുകാലം സാമ്രാജ്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നശീകരണ ശക്തികൾ ഒരു നിശ്ചിതകാലയളവിൽ കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം. പക്ഷേ അതിന്റെ നിലനിൽപ്പ് ശാശ്വതമല്ല. മനുഷ്യരാശിയെ ദീർഘകാലം അടിച്ചമർത്താനാകില്ലെന്നു മോദി പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമനാഥ ക്ഷേത്രവും വിഗ്രഹങ്ങളും പലവതണ നശിപ്പിക്കപ്പെട്ടു. അതിന്റെ അസ്ഥിത്വം തുടച്ചുനീക്കാൻ ശ്രമം നടന്നു….

Read More

24 മണിക്കൂറിനിടെ 36,571 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു

24 മണിക്കൂറിനിടെ 36,571 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.23 കോടിയായി. 540 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 36,555 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 3.15 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതിനോടകം 4.33 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,63,605 പേരാണ്…

Read More

കോവിഡ് പിടിപെട്ടെന്ന ഭീതി; യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു: ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ്

മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ മംഗളൂരുവിൽ നടന്ന സംഭവത്തിൽ ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ രമേഷ് സുവർണ (40), ഭാര്യ ഗുണ ആർ സുവര്‍ണ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്കു കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നും മംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്ക് വാട്സാപ് വഴിആത്മഹത്യാ സന്ദേശം അയച്ചിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക് ഫംഗസ്…

Read More

യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ട നിലയിൽ: 18കാരി പോലീസ് പിടിയിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കാണാതായ ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18കാരിയായ കാമുകി പോലീസ് കസ്റ്റഡിയിലായി. ആഗസ്റ്റ് 11നാണ് യുവാവിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് കരുതിയ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാര്‍ ആശങ്കയിലായി. എന്നാൽ ആഗസ്റ്റ് 15ാം തീയതി യുവാവിന്‍റെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രദേശത്തെ കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു…

Read More