Headlines

ഭാര്യ കയറിയില്ലെന്ന് സംശയം; ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് പരുക്ക്

  ഭാര്യ കയറിയില്ലെന്ന സംശയത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരുക്ക്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്. ഇയാളുടെ വലതുകാൽ പാളത്തിനും ട്രെയിനിനും ഇടയിൽപ്പെട്ട് ചതഞ്ഞ നിലയിലാണ്. മംഗളൂരുവിൽ നിന്ന് യശ്വന്ത്പൂരിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംശയം. അപകടം നടന്നയുടനെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ മെഡിക്കൽ കോളജിൽ നിന്ന് അപകടനില തരണം ചെയ്തതിന് പിന്നാലെ ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

നടൻ വിവേകിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

തമിഴ് നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഹൃദയാഘാതത്തെ തുടർന്ന് വിവേക് മരിച്ചത്. വാക്‌സിൻ എടുത്തത് കൊണ്ടാണ് വിവേക് മരിച്ചതെന്ന് ആരോപണങ്ങളുയർന്നിരുന്നു. വിഴുപുരം സ്വദേശി ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ തുടർ നടപടികളുണ്ടാകുമെന്ന് അറിയിച്ചു….

Read More

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ജീവപര്യന്തം

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികളായ ആറ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിന് പുറമെ ഓരോരുത്തരും 20,000 രൂപ പിഴയും അടക്കണം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ് നടക്കുന്നത്.   2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തിൽ പോയി വരികയായിരുന്ന പെൺകുട്ടിയെ മിയാപുർ റയിൽവെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റയിൽവെ ട്രാക്കിനരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ മർദ്ദിച്ച് കീഴ്പ്പെടുത്തിയ ശേഷം പ്രതികൾ പെൺകുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ…

Read More

ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു

ചിക്കൻ ഫ്രൈ ഉണ്ടാക്കണമെന്ന ആവശ്യം അനുസരിച്ചില്ല എന്നതിന്റെ പേരിൽ ഭാര്യയെ തല്ലിക്കൊന്ന് യുവാവ്. ബെംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുബാറക് പാഷ(30) ആണ് ഭാര്യ ഷിറിൻ ബാനുവിനെ കൊലപ്പെടുത്തിയത്. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മുബാറക്കിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുമായി സഹകരിക്കാൻ മുബാറക് തയ്യാറായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനിലെത്തിയ മുബാറക് പാഷ ഭാര്യയെ കൊലപ്പെടുത്തിയത്…

Read More

കൊവിഡ് വാക്‌സിൻ വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം; പുതിയ രീതി പരിചയപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ ഇനി മുതൽ വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രിയാണ് പുതിയ രീതി അറിയിച്ചത്. വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി  Book Slot എന്ന് 9013151515 നമ്പറിൽ ടൈപ്പ് ചെയ്ത് അയക്കണം. ഇതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്‌സിൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിവരങ്ങൾ അറിയാംം MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് പുതിയ രീതി ഒരുക്കിയിരിക്കുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. നിലവിൽ കൊവിൻ…

Read More

24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,24,74,773 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39,486 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഇതിനോടകം 3,17,20,112 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 3,19,551 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ചിന് ശേഷം ഇതാദ്യമായാണ് സജീവ രോഗികളുടെ എണ്ണം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. 97.68 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്….

Read More

ഭര്‍ത്താവുമായി വഴക്ക്; ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി പുറത്തേക്ക് ചാടി: രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ഇവര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്…

Read More

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക്‌

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുകയെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ.). പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12-18 ഇടയിലുള്ള വയസ്സുകർക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന്‌ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

Read More

സെപ്തംബര്‍ മുതല്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കും

ഹൈദരാബാദ്: സെപ്തംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു .കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 18 മാസങ്ങള്‍ക്കു ശേഷമാണ് 9ാം ക്ലാസ് മുതല്‍ പ്രീ യൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തുടരും….

Read More

ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്കും പ്രവേശനം

ഗൂഡല്ലൂർ: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം നൽകുമെന്ന്​ അധികൃതർ അറിയിച്ചു. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്​ ഹൗസ്​, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ്​ പാർക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. കോവിഡിനെ തുടർന്ന്​​ 2020 മാർച്ചിലാണ്​ ആദ്യമായി ഈ കേന്ദ്രങ്ങൾ അടച്ചിട്ടത്​. മാസങ്ങൾക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടർന്ന്​ വീണ്ടും അടച്ചിട്ടു. ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികൾക്ക് ഊട്ടിയിലേക്ക് വരാൻ​ അനുവാദം നൽകിയിരുന്നു. കേരളം, കർണാടക…

Read More