ഭാര്യ കയറിയില്ലെന്ന സംശയത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരുക്ക്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്. ഇയാളുടെ വലതുകാൽ പാളത്തിനും ട്രെയിനിനും ഇടയിൽപ്പെട്ട് ചതഞ്ഞ നിലയിലാണ്.
മംഗളൂരുവിൽ നിന്ന് യശ്വന്ത്പൂരിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംശയം. അപകടം നടന്നയുടനെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ മെഡിക്കൽ കോളജിൽ നിന്ന് അപകടനില തരണം ചെയ്തതിന് പിന്നാലെ ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു