24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ്; 389 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 389 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 389 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

44,157 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 3,24,49,306 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,34,756 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

3,39,924 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 3,16,80,626 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായും ഉയർന്നു. രാജ്യത്ത് ഇതിനോടകം 58.25 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.