ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ഇതിന് മുമ്പായി തിരുവനന്തപുരത്ത് അവസാന വട്ട കൂടിയാലോചനകൾ നടക്കും.
ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ ഒറ്റപ്പേരുകളിലേക്ക് ചുരുക്കാനാണ് ശ്രമം. സുധാകരനും സതീശനും തമ്മിൽ അന്തിമ കൂടിയാലോചന നടത്തിയ ശേഷമാകും പട്ടികയിൽ ഒറ്റപേരിലേക്ക് എത്തിക്കു. നിലവിൽ ഓരോ ജില്ലകളിലും മൂന്നോളം പേർ വീതമാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
സാമുദായിക ഐക്യത്തോടൊപ്പം സംഘടനാ മികവും കണക്കിലെടുക്കണമെന്നാണ് ഹൈക്കമാൻഡ് നൽകിയ നിർദേശം. യുവാക്കളെ പരിഗണിക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.