ഓണാഘോഷത്തിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ഉത്രാട ദിനത്തിലാണ് കൂടുതൽ വിൽപ്പന. ബീവറേജസ് ഔട്ട്ലെറ്റുകൾ വഴി 78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബീവറേജസിലും ബാറുകളിലുമായി വിറ്റഴിച്ചത് 105 കോടി രൂപയുടെ മദ്യമാണ്.
തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിൽ നിന്നാണ് ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.04 കോടി രൂപയുടെ മദ്യമാണ് ഈ ഔട്ട്ലെറ്റിൽ നിന്നും വിറ്റത്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിൽ നിന്ന് 96 ലക്ഷത്തിന്റെ മദ്യവും വിൽപ്പന നടന്നു
ഇത്തവണ മൂന്ന് നഗരങ്ങളിൽ ഓൺലൈൻ മദ്യവിൽപ്പനയും സജ്ജമാക്കിയിരുന്നു. പത്ത് ലക്ഷത്തിന്റെ മദ്യമാണ് ഓൺലൈനായി വിൽപ്പന നടത്തിയത്.