അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി ഇന്ന് ഡൽഹിയിലെത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെത്തിച്ച 146 പേരുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും. മലയാളികൾ അടക്കം 392 പേരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത്
അഞ്ഞൂറിലധികം പേർ കൂടി ഇനിയും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച് ഷീർ പ്രവിശ്യയിൽ ആക്രമണം ശക്തമാക്കി. പഞ്ച് ഷീർ വളഞ്ഞതായും ഉടനെ കീഴടക്കുമെന്നും താലിബാൻ വാക്താവ് അറിയിച്ചു
അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് പഞ്ച് ഷീറിൽ പ്രതിരോധ സേന താലിബാനുമായി ഏറ്റുമുട്ടുന്നത്. എന്നാൽ താലിബാന് കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നൽകി.