മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ റാണാ ദഗുബട്ടി, രവി തേജ, രാകുൽ പ്രീത് സിംഗ് അടക്കം 12 പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. രാകുലിനോട് സെപ്തംബർ ആറിനും റാണയോട് എട്ടിനും രവി തേജയോട് ഒൻപതിനും ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. സംവിധായകൻ പുരി ജനന്നാഥിനോട് സെപ്തംബർ 31നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടു.
2017ലെ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. 30 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണ വെളുപ്പിക്കൽ നടന്നോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ താരങ്ങളെ പ്രതി ചേർത്തിട്ടില്ല.