24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്; 607 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ ഇന്നലെ 31,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

607 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,25,58,530 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,17,88,440 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 34,159 പേർ രോഗമുക്തി നേടിയിരുന്നു

നിലവിൽ 3,33,725 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4,36,365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.