സുപ്രിംകോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം സ്വയം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹി ആർ എംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ആത്മഹത്യ ശ്രമത്തിൽ യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഓഗസ്റ്റ് 16നാണ് യുവതി സുഹൃത്തിനൊപ്പം സുപ്രിംകോടതി ഡി ഗേറ്റ് ന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകോളുത്തിയത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി. ഘോസി എംപി അതുൽ റായ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും യുപി പൊലീസ് പീഡിപ്പിക്കുന്നുവെന്നും തീകൊളുത്തും മുൻപുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ഇരുവരും ആരോപിച്ചിരുന്നു. യുവതിയുടെ പരാതിൽ അതുൽ റായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എംപിയുടെ സഹോദരൻ നൽകിയ വ്യാജരേഖ പരാതിയിൽ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുവതി ആരോപണം ഉന്നയിച്ച രണ്ട് പൊലീസുകാരെ സസ്പെൻന്റ് ചെയ്തിട്ടുണ്ട്.