ഇന്ന് ജന്മാഷ്ടമി; ആശംസകളോടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്‌ക്കട്ടെ എന്ന് രാഷ്‌ട്രപതിയും പ്രധാന മന്ത്രിയും ആശംസിച്ചു. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജന്മാഷ്ടമി ആശംസകൾ. ഈ ആഘോഷം ശ്രീകൃഷ്ണ സന്ദേശം നമ്മുടെ ജീവിതത്തിൽ പകരാനുള്ള അവസരമാണ്. ആഘോഷം നിറയെ സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്‌ക്കട്ടെ.’ രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും ഒപ്പം കടമകൾ നിർവ്വഹിക്കേണ്ടതിന്റേയും മഹത്തായ…