മൂന്ന് വനിതകളടക്കം സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ജഡ്ജിമാരായി ഒമ്പത് പേർ ഇന്ന് ചുമതലയേറ്റു. മൂന്ന് വനിതകളടക്കമാണ് ഒമ്പത് പേർ സുപ്രീം കകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറാമതായാണ് മലയാളിയായ ജസ്റ്റിസ് സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ നടന്നത്

ആറാം നമ്പർ കോടതിയിൽ ജസ്റ്റിസ് എസ്‌ക കെ കൗളിനൊപ്പമാണ് ജസ്റ്റിസ് സി ടി രവികുമാർ ആദ്യ ദിനം കോടതി നടപടികളിൽ പങ്കെടുത്തത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ശ്രീനിവാസ് ഓഖ, വിക്രംനാഥ്, ജെ കെ മഹേശ്വരി, ഹിമ കോലി, എം എം സുന്ദരേഷ്, ബേല ത്രിവേദി, പി എസ് നരസിംഹ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ. ഇതിൽ ബി വി നാഗരത്‌ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും

അതേസമയം ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ തിരിച്ചയച്ചു. കേരള, കർണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാർശ കീഴ് വഴക്കം ലംഘിച്ചാണ് കേന്ദ്രം രണ്ടാമതും മടക്കിയത്.