കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കാശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് തെഹ് രീക് ഇ ഹുറിയത് എന്ന സംഘടനയുണ്ടാക്കുകയായിരുന്നു. 1972,1977, 1987 വർഷങ്ങളിൽ സോപോറിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.