ട്രെയിൻ വൈകിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

വ്യക്തമായ കാരണമില്ലാതെ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീം കോടതി പറഞ്ഞു

ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം ഉറപ്പുവരുത്തിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് തർക്ക പരിഹാര കമ്മീഷന്റെ നടപടി. എന്നാൽ റെയിൽവേ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.