ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.
സാധാരണക്കാരും ഉദ്യോഗസ്ഥരുമായി ധാരാളം പേര്‍ മരിച്ചെന്നും അഭിഭാഷകര്‍ക്ക് മാത്രം പ്രത്യേകത ഇല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രസിദ്ധിയ്ക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരനായ പ്രദീപ് കുമാര്‍ യാദവിനോട് പതിനായിരം രൂപ പിഴയടക്കാനും നിര്‍ദ്ദേശിച്ചു.