കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയാണ് മരിച്ചത്. മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് സജിത ആത്മഹത്യ ചെയ്തത് ഇരുവരെയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്ലോസറ്റിൽ ചാരിയിരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്

Read More

കാറിലെ കറുത്ത ഫിലിമും കർട്ടനും: മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ ആരംഭിച്ചു, മന്ത്രിമാർക്കും ഇളവില്ല

മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ സംസ്ഥാനത്ത് ആരംഭിച്ചു. വാഹനങ്ങളിലെ കർട്ടനും കറുത്ത ഫിലിമും മാറ്റാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് പറഞ്ഞു. പരാതികൾ ജനങ്ങൾക്കും അറിയിക്കാം. സ്ഥലവും തീയതിയും രേഖപ്പെടുത്തി ഫോട്ടോ അയച്ചാൽ നടപടിയെടുക്കും. നിയമലംഘനം ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. വാഹനത്തിന് മുന്നിൽ നിന്നും പിന്നിൽ നിന്നും എഴുപത് ശതമാനവും വശങ്ങളിൽ നിന്ന് അമ്പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്നത് കൂടിയാണെങ്കിൽ പോലും സ്റ്റിക്കറുകൾ പാടില്ല. ഇസഡ് ക്ലാസ് സുരക്ഷയുള്ളവർക്ക്…

Read More

സംസ്ഥാനത്ത് ആദ്യദിനം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവര്‍ത്തകര്‍; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി

: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആരംഭിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം…

Read More

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. പാവ നിര്‍മാണ കമ്പനിയിലും പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു തീ പടരുന്നത് കണ്ട ലോഡിംഗ് തൊഴിലാളികളും നാട്ടുകാരും ഒപ്പം ഓടിയെത്തുകയും കമ്പനിക്കുള്ളിൽ…

Read More

കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക്; ഹൈക്കമാൻഡുമായി നാളെ ചർച്ച ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തും. ഹൈക്കമാൻഡുമായുള്ള പ്രാരംഭ ചർച്ചകൾക്ക് നാളെ തുടക്കമാകും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ചെന്നിത്തല ഡൽഹിയിൽ എത്തിയിട്ടുണ്ട് സ്ഥാനാർഥി നിർണയം, ഡിസിസി പുന:സംഘടന എന്നിവയാണ് ചർച്ചയാകുക. തുടർന്ന് കേന്ദ്ര നിരീക്ഷണസംഘം സംസ്ഥാനത്ത് എത്തും. 22, 23, തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും. ഗെഹ്ലോട്ട്, ജി പരമേശ്വര, ലൂസിനോ ഫെലോറ എന്നിവരാണ്…

Read More

മലബാർ എക്‌സ്പ്രസിൽ തീ പിടിത്തം; യാത്രക്കാർ ചങ്ങല വലിച്ചു നിർത്തി

മംഗലാപുരം-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ തീ പിടിത്തം. എൻജിന് പിന്നിലുള്ള പാഴ്‌സൽ ബോഗിക്കാണ് തീ പിടിച്ചത്. ഉടൻ തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം വഴിമാറി വർക്കലയിൽ വെച്ചാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. അര മണിക്കൂറിനുള്ളിൽ തന്നെ തീ അണയ്ക്കാൻ സാധിച്ചു. തീ പടർന്ന ബോഗി മറ്റ് കോച്ചുകളിൽ നിന്ന് വേഗം വേർപെടുത്തുകയും ചെയ്തു നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി അദ്യമെത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തീവണ്ടി വർക്കലയിൽ നിർത്തിയിട്ടിരിക്കുകയാണ്….

Read More

തിരുവനന്തപുരത്ത് നവവധുവിന്റെ മരണം; ഭർത്താവിനെ കസ്റ്റഡിയിൽ നിന്നുവിട്ടു

തിരുവനന്തപുരം വര്‍ക്കലയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു. അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല. വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 12…

Read More

മദ്യം വാങ്ങാൻ ഇനി ആപ്പിന്റെ ആവശ്യമില്ല: ബെവ് ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി

മദ്യം വാങ്ങാൻ ഇനി ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് ഇനി ആവശ്യമില്ലെന്നതിനാലാണ് ഇത് റദ്ദാക്കിയത്. കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് മദ്യം വാങ്ങുന്നതിനായി ആപ്പ് ക്രമീകരിച്ചത്. ഇളവുകൾ വരികയും വിദേശ മദ്യവിൽപ്പന പുനരാരംഭിച്ചതിന്റെയും ഭാഗമായിട്ടായിരുന്നു ആപ്പ് വന്നത്. വെർച്വൽ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വിൽപ്പന.

Read More

ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല, പ്രശ്‌നക്കാർ അഞ്ച് ശതമാനം മാത്രം: കെ എസ് ആർ ടി സി എംഡി

കെ എസ് ആർ ടി സി ജീവനക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ഒരു വിഭാഗം ജീവനക്കാർ മാത്രം കുഴപ്പക്കാരാണെന്നാണ് താൻ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കും. 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ശതമാനം ജീവനക്കാർ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവർക്ക് ഒരു യൂനിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂനിയൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട് യൂനിയനുകൾ നൽകിയ നിർദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താൻ കെ എസ് ആർ ടി സിയിൽ നടപ്പാക്കിയത്….

Read More

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി ജനുവരി 20 ബുധനാഴ്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആക്ഷന്‍ കമ്മറ്റി വയനാട്ടിലെ സിവില്‍ സൊസൈറ്റിയുടെ ബഹുജനധര്‍ണ്ണ സംഘടിപ്പിക്കും. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വിവിധ കൃസ്ത്യന്‍ സഭകള്‍, മുസ്ലീം സമുദായ സംഘടനകള്‍, ആദിവാസി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ഡവലപ്‌മെന്റ്…

Read More