Headlines

കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കുമെന്ന് എ കെ ആന്റണി

സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കേരളം തിരിച്ചുപിടിക്കണം. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളും ആന്റണി വിശദീകരിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസമാർജിക്കും. കേരളം തിരിച്ചുപിടിക്കണം ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. അതിൽ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഉമ്മൻ ചാണ്ടി നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി നയിക്കും. ഡൽഹിയിൽ കേരളാ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാനായും ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഉമ്മൻ ചാണ്ടിയെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ മുസ്ലിം ലീഗ് അടക്കമുള്ള…

Read More

തിരുവനന്തപുരത്ത് വാഹനപരിശോധനക്കിടെ പോലീസിനെ ആക്രമിച്ച് സൈനികൻ; എസ് ഐയുടെ കൈ ഒടിഞ്ഞു

തിരുവനന്തപുരം പൂന്തുറയിൽ വാഹനപരിശോധനക്കിടെ പോലീസിനെ സൈനികൻ ആക്രമിച്ചു. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് പൊട്ടലുമുണ്ട്. സംഭവത്തിൽ കെൽവിൻ വിൽസ് എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു വനിതാ പോലീസുദ്യോഗസ്ഥയോട് ഇയാൾ മോശമായി പെരുമാറിയതായും പോലീസ് പറയുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.

Read More

തൈക്കുടത്ത് മൂന്ന് വയസ്സുകാരനെ തേപ്പു പെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭർത്താവ് അറസ്റ്റിൽ

എറണാകുളം തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് നേരെ യുവാവിന്റെ കൊടുംക്രൂരത. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് കാലിൽ ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും പൊള്ളിച്ചു. അങ്കമാലി സ്വദേശി പ്രിൻസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു 21കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തി ആയിട്ടില്ല. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട് കുട്ടികളുടെ പിതാവ് ഒരുവർഷമായി തളർന്നുകിടക്കുകയാണ്….

Read More

എട്ടു വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച് സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി. കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. അങ്കമാലി സ്വദേശിയായ…

Read More

വിവാദ പ്രസ്താവകൾ വേണ്ട; പരിഷ്‌കരണ നടപടികൾ തുടരാം: ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി

കെഎസ്ആർടിസിയെ അഴിമതി തുറന്നു പറയുകയും ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്ത എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. സിഐടിയു അടക്കമുള്ള തൊഴിലാളി യൂനിയനുകൾ ബിജു പ്രഭാകറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും എന്നാൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. തന്റെ നിലപാടുകൾ ബിജു പ്രഭാകർ മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. സ്ഥാപനത്തെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്പോൾ ചിലർ അതിന് തുരങ്കം വെക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. മാനേജ്‌മെന്റിനെതിരെ…

Read More

നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍; വെട്ടിലായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: പരസ്യമായി നിയമം ലംഘിച്ച്‌ വി ഐ പികള്‍. വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുന്ന സാഹചര്യത്തിൽ നിയമം കാറ്റിൽ പറത്തി നിയമസഭ കയറി വിഐപികള്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എം എല്‍ എമാരും ഉദ്യോഗസ്ഥരും കേരളത്തില്‍ അങ്ങോളമിങ്ങോളം നിയമലംഘനം തുടരുകയാണ്. എല്ലാ ഉത്തരവകളും കാറ്റില്‍ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എം എല്‍ എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്….

Read More

എന്‍ഐഎ സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകർത്തും; നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാൽ ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന്…

Read More

ഐസ്ക്രീമിലും കൊറോണ വൈറസ്; 1800ലധികം ബോക്സ് വിറ്റഴിച്ചു; ഞെട്ടൽ

ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണ്. വുഹാനിൽ നിന്നും ചൈനയിലേക്കും ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ പ്രതിസന്ധിയുടെ ഏഴ് മാസങ്ങൾക്ക് ശേഷം വാക്സിൻ കണ്ടെത്തിയിരിക്കുകയാണ്. ഈ ശുഭ വാർത്തയ്ക്കിടയിൽ ചൈനയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് വീണ്ടും ആശങ്കയുണ്ടാക്കുന്നത്. ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോർട്ട്. ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ്…

Read More