ഐസ്ക്രീമിലും കൊറോണ വൈറസ്; 1800ലധികം ബോക്സ് വിറ്റഴിച്ചു; ഞെട്ടൽ

ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണ്. വുഹാനിൽ നിന്നും ചൈനയിലേക്കും ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ പ്രതിസന്ധിയുടെ ഏഴ് മാസങ്ങൾക്ക് ശേഷം വാക്സിൻ കണ്ടെത്തിയിരിക്കുകയാണ്. ഈ ശുഭ വാർത്തയ്ക്കിടയിൽ ചൈനയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് വീണ്ടും ആശങ്കയുണ്ടാക്കുന്നത്.

ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോർട്ട്. ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സർക്കാർ. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്. ചൈനയിൽ കൊവിഡ് വീണ്ടും പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം.