അഭയ കേസ്: തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധിയെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. കേസിന്റെ വിചാരണ അടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ലെന്ന് പ്രതി ആരോപിക്കുന്നു. 49ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ തോമസ് എം കോട്ടൂർ പറഞ്ഞു ഡിസംബർ 23നാണ് അഭയ കേസിൽ വിധി പറഞ്ഞത്. തോമസ് എം കോട്ടൂരിന്…

Read More

ഇന്ധനവില ഇന്നും കൂട്ടി; ഡീസൽ വില സർവകാല റെക്കോർഡിൽ

ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഈ മാസം ഇത് നാലാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിൽ എത്തി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് നാല് തവണയായി വർധിച്ചത്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 83.35 രൂപയും ഡീസൽ വില 79.50 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 87.28 രൂപയും…

Read More

കോൺഗ്രസിൽ ഇരട്ട പദവിയുള്ള മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റും

കോൺഗ്രസിൽ ഇരട്ട പദവി വഹിക്കന്ന മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദ്, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. ശ്രീകണ്ഠൻ എംപിയും മറ്റ് രണ്ട് പേർ എംഎൽഎമാരുമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യമുയർന്നെങ്കിലും ഉടൻ വേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. വൈകാതെ ഡിസിസി പുനഃസംഘടിപ്പി്കകും. തുടർ ചർച്ചകൾക്കായി മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

കെവി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്; സംസ്‌കാരം രാവിലെ 11 മണിക്ക്

ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്. മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിൽ നിന്നും എലപ്പുള്ളി ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 9 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തും. തുടർന്ന് 11 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും രണ്ട് തവണ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് വിജയദാസ്. നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം…

Read More

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ്(61) അന്തരിച്ചു. മരണം രാത്രി7.45ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍. കൊവിഡിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കൊവിഡ് ബേധമായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികില്‍സ തുടരുന്നതിനിടേയാണ് മരണം. വേലായുധന്‍ താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ…

Read More

ഇന്ന് 3921 പേർ കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 68,399 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 218, കൊല്ലം 267, പത്തനംതിട്ട 333, ആലപ്പുഴ 559, കോട്ടയം 109, ഇടുക്കി 49, എറണാകുളം 518, തൃശൂർ 605, പാലക്കാട് 186, മലപ്പുറം 488, കോഴിക്കോട് 350, വയനാട് 55, കണ്ണൂർ 167, കാസർഗോഡ് 17 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേർ ഇതുവരെ കോവിഡിൽ…

Read More

രണ്ടാംദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്‍ത്തകർ

കേരളത്തിൽ കോവിഡ് വാക്സിൻ  കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ…

Read More

സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (കണ്ടെൻമെന്റ് സോൺ വാർഡ് 1, 4) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

മകരവിളക്ക് തീർത്ഥാടനം ; ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും

മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക്തർക്ക് നാളെ കൂടി മാത്രമെ ദർശനത്തിനുള്ള അനുമതി ഉള്ളൂ.20ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ…

Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഫെബ്രുവരി 1ന് തുടങ്ങാൻ ആരംഭിച്ച യാത്ര ഒരു ദിവസം മുമ്പേ ആക്കുകയായിരുന്നു. ജനുവരി 31ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് യാത്ര. 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് യാത്ര സമാപിക്കുകയെന്ന് ഹസൻ പറഞ്ഞു…

Read More