Headlines

വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായതോടെയാണ് നടപടി. പകരം ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് പരിഗണിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിച്ഛായ തകർന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഇബ്രാഹിംകുഞ്ഞ് മത്സരത്തിൽ നിന്ന് പിൻമാറുന്നത്. അതേസമയം മകന് സീറ്റ് വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെടും. ലീഗ് നേതൃത്വത്തിൽ പിടിപാടുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം തള്ളാനും സാധ്യത…

Read More

കേരളത്തിലേക്കുള്ള രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ ഇന്ന് എത്തും; ലക്ഷദ്വീപിലേക്കും ഒരു ബോക്‌സ്

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിൻ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒൻപതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയർ വിമാനത്തിൽ വാക്സിൻ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുക. ലക്ഷദ്വീപിലേക്കുള്ള വാക്സിൻ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളക് റോഡ് മാർഗവും മേഖലാ വാക്സിൻ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും.

Read More

പാണ്ടിക്കാട് പോക്‌സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 21 പേർ

മലപ്പുറം പാണ്ടിക്കാട് 17കാരി പീഡനത്തിന് ഇരയായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 44 പേരാണ് പ്രതി പട്ടികയിലുള്ളത്. ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 എന്നീ വർഷങ്ങളിലായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതിൽ 29 കേസുകളും 2020ലാണ് നടന്നത്. പോക്‌സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കണമെന്നും തുടർ…

Read More

വാളയാർ കേസിൽ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

വാളയാർ കേസിന്റെ പുനർവിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും ഇന്ന് പാലക്കോട് പോക്‌സോ കോടതിയിൽ ഹാജരാകും. സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് സർക്കാർ ഇന്ന് കോടതിയിൽ അറിയിക്കും. തുടരന്വേഷണത്തിനുള്ള അനുമതിയും പ്രത്യേക അന്വേഷണ സംഘം തേടും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാളയാർ കേസിൽ പുനർവിചാരണ ആരംഭിക്കുന്നത്. വി മധു, എം മധു, ഷിബു എന്നീ പ്രതികൾ ഹാജരാകും. അതേസമയം കേസ് സിബിഐക്ക് വിടാൻ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും…

Read More

12 കോടി അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി; കോടിപതി ആയത് തെങ്കാശി സ്വദേശി

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ 12 കോടി രൂപ തമിഴ്‌നാട് തെങ്കാശി സ്വദേശിക്ക്. വിറ്റു പോകാതിരുന്ന ടിക്കറ്റിനാണ് ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് മഹാഭാഗ്യമായി മാറിയത്. മലയാളിയാണെങ്കിലും തെങ്കാശ്ശിയിലാണ് ഷറഫുദ്ദീൻ താമസം. ആര്യങ്കാവിലെ ഏജൻസിയിൽ നിന്നാണ് ഷറഫുദ്ദീൻ വിൽപ്പനക്കായി ലോട്ടറി വാങ്ങിയത്. ഇതിൽ ബാക്കി വന്ന XG 358753 നമ്പർ ലോട്ടറിയാണ് 12 കോടി നേടി കൊടുത്തത്.

Read More

ഇന്ന് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5541 സമ്പർക്കരോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 964, കോട്ടയം 601, കൊല്ലം 585, തൃശൂര്‍ 512, പത്തനംതിട്ട 478, മലപ്പുറം 475, കോഴിക്കോട് 444,…

Read More

സംസ്ഥാനത്ത് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്‍ (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63…

Read More

ഇത് ചില്ലറ വിവരക്കേടല്ല: സിഎജിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

സിഎജിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു ആർട്ടിക്കിൾ 246ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കിൽ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയിൽ തട്ടിക്കൂട്ടിയതാണെന്നും തോമസ് ഐസക് ആരോപിച്ചു സിഎജി രാഷ്ട്രീയം കളിക്കുകയാണോയെന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ആ രീതിയിൽ നേരിടും. തനിക്കെതിരായ നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും തോമസ് ഐസക്…

Read More

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി മുതൽ പരാക്രം ദിനമായി ആഘോഷിക്കും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ഇനി ആഘോഷിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആർക്കുമുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദർശത്തെയും നിസ്വാർഥമായ സേവനത്തെയും ആദരിക്കുകയും ഓർമിക്കുകയും ചെയ്യുന്നതിന് ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത് 125ാം ജന്മവാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ജനങ്ങൾക്ക് പ്രചോദനമാകുന്നതിന് വേണ്ടി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം പരാക്രമം ദിവസമായി ആഘോഷിക്കും

Read More