മലപ്പുറം പാണ്ടിക്കാട് 17കാരി പീഡനത്തിന് ഇരയായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 44 പേരാണ് പ്രതി പട്ടികയിലുള്ളത്.
ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 എന്നീ വർഷങ്ങളിലായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതിൽ 29 കേസുകളും 2020ലാണ് നടന്നത്.
പോക്‌സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കണമെന്നും തുടർ കൗൺസിലിംഗ് നൽകുകയും വേണമെന്ന നിയമമാണ് ലംഘിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഡിവൈഎസ്പി വിപി ഷംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് സിഐമാരും ഏഴ് എസ്‌ഐമാരും അന്വേഷണ സംഘത്തിലുണ്ട്.