Headlines

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ; ദേശീയ നേതാക്കളെ നിലപാട് അറിയിച്ചു

കെപിസിസി അധ്യക്ഷനാകൻ താത്പര്യം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്തിരിക്കാൻ താത്പര്യമുണ്ട്. ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്തില്ലെന്നും സുധാകരൻ പറഞ്ഞു. കെവി തോമസ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നവരിൽ രമേശ് ചെന്നിത്തലയും ഉണ്ടെന്നും സുധാകരൻ പറഞ്ഞു തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്…

Read More

തോമസ് ഐസക് രാജിവെക്കണം, സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്ന് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക് സിഎജിയെ പ്രതികൂട്ടിൽ നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് ഐസക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും തോമസ് ഐസക് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. നിയമസഭയോട് സിഎജി അനാദരവ് കാണിച്ചതായി തോമസ് ഐസക് പറഞ്ഞിരുന്നു. വികസനം വേണോ എന്നതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാമെന്നും…

Read More

വിമാനത്താവളം അദാനിക്ക്‌ നൽകുന്നതിൽനിന്ന്‌ പിൻമാറണം; സംസ്‌ഥാനത്തിന്‌ നൽകിയ ഉറപ്പ്‌ കേന്ദ്രം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശുദ്ധിയോടെയാണ് വിഷയത്തില്‍ ഇടപെട്ടത് . കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശശി…

Read More

ആലപ്പുഴയിൽ വീണ്ടും പക്ഷി പനി; താറാവുകളെയും കോഴികളെയും കൊന്നൊടുക്കും

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. കൈനകരിയിൽ അഞ്ഞൂറോളം താറാവുകൾ അടക്കം പക്ഷികൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധന ഫലമാണ് ഇക്കാര്യം തെളിയിച്ചത് ഇതോടെ പ്രദേശത്ത് കള്ളിംഗ് നടക്കും. കൈനകരിയിൽ മാത്രം 700 താറാവുകളെയും 1600 കോഴികളെയും കൊന്നൊടുക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഈ മാസം ആദ്യവും കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷി പനി സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്.

Read More

ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

മലപ്പുറം: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പോത്തുകല്ല് വാണിയംപുഴയില്‍വച്ച് തണ്ടന്‍കല്ല് ആദിവാസി കോളനിയില്‍ താമസിക്കുന്ന യുവാവ് ബാബു (35)വിനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലിന് പരിക്കുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.  

Read More

കന്യാസ്ത്രീക്കെതിരായ പരാമർശം: പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പിസി ജോർജ് എംഎൽഎയെ ശാസിക്കാൻ ശുപാർശ. നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോർജിനെതിരായ നടപടിക്ക് ശുപാർശ നൽകിയത്. കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോർട്ടായാണ് പിസി ജോർജിനെതിരായ പരാതി സഭയിൽ വെച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിൽ എംഎൽഎ പരാമർശം നടത്തിയെന്നായിരുന്നു പരാതി. കമ്മിറ്റി ഇത് പരിശോധിച്ചു. തുടർന്നാണ് ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് നൽകിയത്.    

Read More

അസി. പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി

അസി. പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഡ്വ. വി ജോയിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അഞ്ചിനാണ് ഹരികൃഷ്ണൻ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥർ പറയുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറയുകയുമായിരുന്നു. മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കസ്റ്റംസിൽ നിന്നുണ്ടായത്. തുടർന്ന് ഹരികൃഷ്ണൻ…

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4580 രൂപയായി ഇന്നലെയും സ്വർണത്തിന്റെ വിലയിൽ 120 രൂപയുടെ വർധനവുണ്ടായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 49,115 രൂപയിലെത്തി.

Read More

എല്ലാം തീരുമാനിച്ചത് ശിവശങ്കർ, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല; സ്പ്രിംക്ലർ കരാറിൽ അന്വേഷണ റിപ്പോർട്ട്

സ്പ്രിംക്ലർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത് കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെ വെച്ച് സർക്കാർ അന്വേഷണം നടത്തിയത്. കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍…

Read More