സച്ചിന്റെ മിന്നൽ പ്രകടനം പാഴായി; ഹരിയാനക്കെതിരെ കേരളം പൊരുതി തോറ്റു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ഹരിയാനക്കെതിരെ കേരളം പൊരുതി തോറ്റു. നാല് റൺസിനാണ് കേരളത്തിന്റെ തോൽവി. സച്ചിൻ ബേബി അവസാന ഓവറുകളിൽ നടത്തിയ മിന്നൽ പ്രകടനവും നായകൻ സഞ്ജു സാംസന്റെ പ്രകടനവും കേരളത്തെ സഹായിച്ചില്ല ആദ്യം ബാറ്റ് ചെയ്ത ഹരിയാ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുക്കാനേ സാധിച്ചുള്ളു. അവസാന ഓവറിൽ ജയിക്കാനായി 12 റൺസ് വേണമായിരുന്നു. പക്ഷേ സച്ചിനും സൽമാൻ നിസാറും…

Read More

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചതായി കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. 50 വർഷത്തേക്കാണ് കരാർ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ്. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

Read More

ഈ മാസം മുതല്‍ ഏപ്രില്‍ വരെ 9 ഇനങ്ങളുമായി ഭക്ഷ്യകിറ്റ്

ഈ മാസം മുതല്‍ ഏപ്രില്‍ വരെ 9 ഇനങ്ങളുമായി ഭക്ഷ്യകിറ്റ് ഈ മാസം മുതല്‍ ഏപ്രില്‍ വരെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഉള്‍പ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങള്‍. കിറ്റുകള്‍ ഈ മാസം അവസാനത്തേ‍ാടെ വിതരണം ചെയ്യും. ഏപ്രിലില്‍ ഈസ്റ്റര്‍-വിഷു പ്രമാണിച്ച്‌ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. ചെറുപയര്‍ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലേ‍ാ), തേയില (100 ഗ്രാം), മുളകുപെ‍ാടി, അല്ലെങ്കില്‍ മുളക് (100ഗ്രാം) കടുക് അല്ലെങ്കില്‍ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,520 രൂപയായി ഗ്രാമിന് 15 രൂപ വർധിച്ച് 4565 രൂപയിലെത്തി. ഇന്നലെ 36,400 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1839 ഡോളറായി.

Read More

തോമസ് എം കോട്ടൂരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സിബിഐക്ക് നോട്ടീസ്

അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന പ്രതി തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു അപ്പീൽ കോടതി പിന്നീട് പരിഗണിക്കും. അതേസമയം അപ്പീൽ പരിഗണിച്ചു തീർപ്പാക്കുന്നതുവരെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് എം കോട്ടൂർ പുതിയ ഹർജി നൽകും. ഡിസംബർ 23നാണ് അഭയ കേസിൽ തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചത്….

Read More

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും

  കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.  

Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും; കോഴിക്കോട്ടുനിന്നോ വയനാട്ടില്‍ നിന്നോ ജനവിധി തേടിയേക്കും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. കോഴിക്കോട്ടുനിന്നോ വയനാട്ടില്‍ നിന്നോ മത്സരി ക്കാന്‍ മുല്ലപ്പള്ളി താത്പര്യമറിയിച്ചിട്ടുണ്ട്. മത്സരിക്കാന്‍ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മത്സരിക്കാന്‍ സുരക്ഷിതമണ്ഡലമാണെന്നാണ് മുല്ലപ്പള്ളി തന്നെ കരുതുന്നത്. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു മുല്ലപ്പള്ളി വടക്കന്‍ കോരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍ കേരളത്തില്‍ കെപിസിസിഅധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്തിറങ്ങി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കണമെന്നും സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കണ…

Read More

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പ് കുറയുന്നു; അതൃപ്തി അറിയിച്ച് കേന്ദ്രം

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പ് കുറയുന്നതിൽ അതൃപ്തി വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതിൽ ഏറ്റവും കുറവ് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. കേരളത്തിൽ 25 ശതമാനത്തിൽ താഴെയാണ് വാക്‌സിൻ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം വാക്‌സിലിനുള്ള സംശയത്തെ തുടർന്നാണ് കുത്തിവെപ്പ് കുറയുന്നതെന്ന് കേരളം പറയുന്നു. തമിഴ്‌നാട്ടിലും 25 ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നടന്നത്. പഞ്ചാബും ചത്തിസ്ഗഢും തൊട്ടുപിന്നാലെയുണ്ട്. വാക്‌സിനേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വീഡിയോ കോൺഫറൻസിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കൊച്ചയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത് മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി, മറ്റ് സാക്ഷികളെ മൊഴി മാറ്റാൻ നിർബന്ധിച്ചു എന്നതാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ വിചാരണക്ക് മുമ്പ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വിശദമായ വാദം കേൾക്കും.

Read More

ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ്

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്. സംശയിക്കപ്പെടുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈമാസം അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് രണ്ടുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി മുഴുവന്‍ തണുപ്പേറ്റ്…

Read More